ചപ്പാരപ്പടവ: ചപ്പാരപടവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് യൂണിറ്റ് ഒന്നാം വർഷ വളണ്ടിയേഴ്‌സിന് വേണ്ടി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മനീഷ എൻ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ അഹമ്മദ് എം പി അധ്യക്ഷത വഹിച്ചു.അനിത കൂന്താനം, അൻവർ ശാന്തിഗിരി തുടങ്ങിയവർ സംസാരിച്ചു. പ്രദീപൻ മാലോത്ത് ക്യാമ്പിന് നേതൃത്വം നൽകി.


NSS unit's co-habitation camp held at Chapparapadav HSS